India
ഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും; സിദ്ധരാമയ്യ
India

ഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും; സിദ്ധരാമയ്യ

Web Desk
|
24 May 2022 4:47 AM GMT

തുംകുരു ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം

കര്‍ണാടക: ബീഫ് നിരോധന വിവാദത്തിന് തിരികൊളുത്തി കര്‍ണാടകയിലെ പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. താന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാല്‍ വേണമെങ്കില്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുംകുരു ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

ആർ.എസ്.എസ് മതങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാക്കുകയാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ പെട്ടവരല്ലെന്നും പറഞ്ഞു.''ഞാനൊരു ഹിന്ദുവാണ്. ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, വേണമെങ്കിൽ ഞാൻ കഴിക്കും. എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്?ബീഫ് കഴിക്കുന്നവർ ഒരു സമുദായത്തിൽ പെട്ടവരല്ല, ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുന്നു, ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ഒരിക്കൽ ഞാൻ കർണാടക നിയമസഭയിൽ പോലും പറഞ്ഞിട്ടുണ്ട്. ബീഫ് കഴിക്കരുതെന്ന് എന്നോട് പറയാൻ നിങ്ങൾ ആരാണ്? സിദ്ധരാമയ്യ ചോദിച്ചു.

2021ലാണ് ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയില്‍ കശാപ്പ് നിരോധന നിയമം നടപ്പിലാക്കിയത്. 2020ല്‍ കന്നുകാലി സംരക്ഷണ നിയമവും നിലവില്‍ വന്നു. ഈ നിയമപ്രകാരം എല്ലാത്തരം കന്നുകാലികളെയും വാങ്ങുന്നതും വിൽക്കുന്നതും കൊണ്ടുപോകുന്നതും കശാപ്പുചെയ്യുന്നതും കച്ചവടം ചെയ്യുന്നതും നിയമവിരുദ്ധമാണ്. പശു, കാള, എരുമ എന്നിവ ഇതിൽ ഉൾപ്പെടുന്നു.13 വയസ്സിന് മുകളിലുള്ള എരുമകളും മാരകരോഗമുള്ള കന്നുകാലികളും ഈ നിയമത്തിന് പുറത്താണ്. എന്നാല്‍ വെറ്ററിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമേ ഇവയെ കശാപ്പ് ചെയ്യാന്‍ കഴിയൂ. നിയമ ലംഘകര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50,000 മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

Similar Posts