ചരിത്രം കുറിച്ച് തമിഴ്നാട്; ക്ഷേത്രങ്ങളില്‍ പൂജാരിമാരായി സ്ത്രീകള്‍
|ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ ട്രെയിനിംഗ് സ്‌കൂളിൽ കോഴ്‌സ് പൂർത്തിയാക്കിയ മൂന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും തമിഴ്‌നാട് മന്ത്രി ശേഖർ ബാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ചെന്നൈ : തമിഴ്നാട്ടില്‍ ക്ഷേത്രപൂജാരിമാരായി സ്ത്രീകളെ നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍. കൃഷ്ണവേണി, എസ്.രമ്യ, എൻ. രഞ്ജിത എന്നിവരെ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് വകുപ്പിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് നിയമിക്കുക. സഹപൂജാരിമാരായിട്ടാണ് ഇവര്‍ ചുമതലയേല്‍ക്കുന്നത്.
ചൊവ്വാഴ്ച ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ ട്രെയിനിംഗ് സ്‌കൂളിൽ കോഴ്‌സ് പൂർത്തിയാക്കിയ മൂന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും തമിഴ്‌നാട് മന്ത്രി ശേഖർ ബാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.പുരോഹിതരാകാൻ ആഗ്രഹിക്കുന്ന മറ്റു പല സ്ത്രീകൾക്കും ഇതൊരു പ്രചോദനമാകുമെന്ന് മൂവരം പറഞ്ഞു. കടലൂരിൽ നിന്നുള്ള എംഎസ്‌സി ബിരുദധാരിയാണ് രമ്യ. “സ്ത്രീകൾക്കും പുരോഹിതരാകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ, ഇപ്പോൾ എല്ലാ മേഖലകളിലും സ്ത്രീകൾ സാന്നിധ്യമുള്ളതിനാൽ ഞങ്ങൾ അതിനെ ഒരു അവസരമായാണ് കണ്ടത്.” രമ്യ പറഞ്ഞു.പരിശീലനം തുടക്കത്തിൽ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ബുദ്ധിമുട്ടാണെങ്കിലും, തങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ''ഞങ്ങളുടെ അധ്യാപകനായ സുന്ദർ ഭട്ടറും ഞങ്ങളെ നന്നായി പഠിപ്പിച്ചു. സർക്കാരിനും ഞങ്ങളുടെ എല്ലാ അധ്യാപകർക്കും പിന്തുണ നൽകിയതിന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു'' രമ്യ പറയുന്നു.
പ്രായോഗിക പരിശീലന കാലയളവ് പൂർത്തിയാകുമ്പോൾ ക്ഷേത്രങ്ങളിൽ സ്ഥിരം പൂജാരിമാരായി പ്രവർത്തിക്കാൻ കഴിയുമെന്ന് കൃഷ്ണവേണി പ്രതീക്ഷ പ്രകടിപ്പിച്ചു.“എനിക്ക് ദൈവത്തെ സേവിക്കാനും ജനങ്ങളെ സേവിക്കാനും ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യാൻ തീരുമാനിച്ചത്, ”അവർ കൂട്ടിച്ചേർത്തു.
‘പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ ദേവതകള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പോലും അശുദ്ധരായി കണക്കാക്കപ്പെട്ട ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയില്‍ നിന്ന് അവരെ വിലക്കിയിരുന്നു. എന്നാല്‍ ഒടുവില്‍ മാറ്റം വന്നിരിക്കുന്നു!. തമിഴ്നാട്ടില്‍, എല്ലാ ജാതിയിലുമുള്ള ആളുകളെ പൂജാരിമാരായി നിയമിച്ച് നമ്മുടെ മാതൃകാ സര്‍ക്കാര്‍ പെരിയാറിന്റെ ഹൃദയത്തിലെ ആ വേദനയും നീക്കിയപ്പോള്‍, സ്ത്രീകളും ഇപ്പോള്‍ സന്നിധാനങ്ങളില്‍ കാലുകുത്തുകയാണ്’- സ്റ്റാലിൻ കുറിച്ചു.
பெண்கள் விமானத்தை இயக்கினாலும், விண்வெளிக்கே சென்று வந்தாலும் அவர்கள் நுழைய முடியாத இடங்களாகக் கோயில் கருவறைகள் இருந்தன. பெண் கடவுளர்களுக்கான கோயில்களிலும் இதுவே நிலையாக இருந்தது.
— M.K.Stalin (@mkstalin) September 14, 2023
ஆனால், அந்நிலை இனி இல்லை! அனைத்துச் சாதியினரும் அர்ச்சகர் ஆகலாம் எனப் பெரியாரின் நெஞ்சில் தைத்த… https://t.co/U1JgDIoSxb