India
ഇന്ത്യ എന്ന പേരിട്ടത് ബ്രിട്ടീഷുകാർ; ട്വിറ്റർ ബയോ ഭാരത് എന്നാക്കി അസം മുഖ്യമന്ത്രി
India

'ഇന്ത്യ' എന്ന പേരിട്ടത് ബ്രിട്ടീഷുകാർ'; ട്വിറ്റർ ബയോ 'ഭാരത്' എന്നാക്കി അസം മുഖ്യമന്ത്രി

Web Desk
|
19 July 2023 5:20 AM GMT

'അസം മുഖ്യമന്ത്രി, ഇന്ത്യ' എന്നായിരുന്നു പഴയ ട്വിറ്റർ ബയോയിലുണ്ടായിരുന്നത്

ന്യൂഡൽഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' ( ഇന്ത്യൻ നാഷണൽ ഡവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിട്ടതിനെച്ചൊല്ലി വിവാദം ശക്തമാകുന്നു. ഇന്ത്യ എന്ന് പേരിട്ടതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വിറ്റർ ബയോയിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന് ചേർത്തു. 'അസം മുഖ്യമന്ത്രി, ഇന്ത്യ' എന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ പഴയ ട്വിറ്റർ ബയോയിലുണ്ടായിരുന്നത്.

ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്. ഇന്ത്യ ബ്രിട്ടീഷുകാരുടേതാണ്. കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിതരാകാൻ സ്വയം ശ്രമിക്കണം. നമ്മുടെ പൂർവികർ ഭാരതത്തിന് വേണ്ടി പോരാടി.ഞങ്ങൾ ഭാരതത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു.



ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു പ്രതിപക്ഷപാർട്ടികളുടെ യോഗം ചേർന്നത്. 26 പാർട്ടികൾ ചേർന്നാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 'ഇന്ത്യ' എന്ന പേരിൽ മത്സരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനമെന്ന് എൻ.സി.പി നേതാവ് ജിതേന്ദ് അഹ് വാദ് ട്വീറ്റ് ചെയ്തിരുന്നു. നിങ്ങൾക്ക് ഇന്ത്യയെ വെല്ലുവിളിക്കാൻ കഴിയുമോയെന്ന് ബി.ജെ.പിയോടും എൻ.ഡി.എയോടും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചോദിച്ചു.





Similar Posts