India
Hindenburger Report,Adani Group,Supreme Court ,hindenburg report on adani,hindenburg adani report,hindenburg report,bjp on hindenburg report,hindenburg report on adani group,hindenburg research report,adani group hindenburg research report,hindenburg research report on adani group,hindenburg research report on adani,

AdaniGroup

India

13 ദിവസം, 10 ലക്ഷം കോടി നഷ്ടം; ഇടിഞ്ഞിടിഞ്ഞ് അദാനി

Web Desk
|
14 Feb 2023 12:46 PM GMT

വ്യാജ ഓഡിറ്റുകൾക്ക് ഒന്നിലധികം തവണ പിഴ ചുമത്തപ്പെട്ട ഗ്രാന്റ് തോൺടണെ അദാനി ഗ്രൂപ്പ് ഇൻഡിപെൻഡന്റ് ഓഡിറ്ററായി നിയമിക്കുന്നുണ്ടോയെന്ന് പലരും ട്വിറ്ററിൽ ചോദിച്ചു

മുംബൈ: വെറും 13 വ്യാപാര ദിനത്തിൽ അദാനി ഗ്രൂപ്പിന്റെ വ്യാപാര സാമ്രാജ്യത്തിൽനിന്ന് ഒലിച്ചു പോയത് 10 ലക്ഷം കോടി രൂപ! നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത പത്ത് ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തിൽനിന്നാണ് ഇത്രയും തുക നഷ്ടപ്പെട്ടത്. ജനുവരി 24ന് ഉണ്ടായിരുന്ന 19.2 ലക്ഷം കോടിയുടെ വിപണിമൂല്യം ഫെബ്രുവരി 14ന് ഒമ്പത് കോടി ആയാണ് ചുരുങ്ങിയത്.

ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനമായ അദാനി എൻറർപ്രൈസസിന് ഏഴു ശതമാനം ഇടിവാണ് തിങ്കളാഴ്ചയുണ്ടായത്. മാത്രമല്ല അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി പവർ, എൻഡിടിവി, അദാനി വിൽമർ എന്നിവ അഞ്ച് ശതമാനം ലോവർ സർക്യൂട്ട് ലിമിറ്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ ആറെണ്ണത്തിന് പുറമേയുള്ള മൂന്നെണ്ണം ഡീപ് റെഡിലാണ് അവസാനിച്ചത്. അദാനി പോർട്ട്, അംബുജ സിമൻറ്‌സ് എന്നിവ 5.2 ശതമാനം ഡൗണായും നിന്നു. അതേസമയം, എ.സി.സിയുടെ പത്ത് സ്‌റ്റോക്കുകളിൽ -3.1 ശതമാനം നഷ്ടമുണ്ടായി. ഇതോടെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം 51,525 കോടിയാണെന്ന് ബി.എസ്.ഇ കണക്കുകൾ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതിനിടെ, ബ്ലൂംബർഗിന്റെ ആഗോള സമ്പന്നപ്പട്ടികയിൽ ഇരുപത്തിനാലാം സ്ഥാനത്തേക്ക് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണു. ഫെബ്രുവരി 14ന് 52.4 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ ആസ്തി. ഫോബ്സ് റിയൽ ടൈം ബില്യണയർ സൂചിക പ്രകാരം 53 ബില്യൺ ഡോളറും.

അതേസമയം, വ്യാജ ഓഡിറ്റുകൾക്ക് ഒന്നിലധികം തവണ പിഴ ചുമത്തപ്പെട്ട ഗ്രാന്റ് തോൺടണെ അദാനി ഗ്രൂപ്പ് ഇൻഡിപെൻഡന്റ് ഓഡിറ്ററായി നിയമിക്കുന്നുണ്ടോയെന്ന് പലരും ട്വിറ്ററിൽ ചോദിച്ചു. പ്രശാന്ത് ഭൂഷൺ, മുഹമ്മദ് സുബൈർ തുടങ്ങിയവർ ഈ ചോദ്യമുന്നയിച്ച് ട്വീറ്റ് ചെയ്തു.

യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരിയിൽ തുടർച്ചയായ ഇടിവുണ്ടായത്. കമ്പനികളുടെ വിപണി മൂല്യത്തിൽനിന്ന് 120 ബില്യൺ ഡോളറിലേറെയാണ് ഒലിച്ചു പോയത്. ഓഹരി മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിപണനം നടക്കുന്നത് എന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്.

റിപ്പോർട്ട് പുറത്തുവന്ന ജനുവരി 24 മുതൽ ഇന്നേവരെ പത്തു ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിൽനിന്ന് നഷ്ടപ്പെട്ടത്. ഒമ്പത് ലക്ഷം കോടി രൂപയ്ക്ക് താഴെയാണ്, നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത പത്ത് അദാനി കമ്പനികളുടെ ആകെ മൂല്യം. ജനുവരി 24ന് ഇത് 19.2 ലക്ഷം കോടിയായിരുന്നു.

അദാനി ടോട്ടൽ ഗ്യാസിന്റെ വിപണി മൂല്യം എഴുപത് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. അദാനി ഗ്രീൻ എനർജിയുടെ മൂല്യം മൂന്നിലൊന്നായി കുറഞ്ഞു. ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസിന്റെ മൂല്യം പാതിയായും അദാനി ട്രാൻസ്മിഷന്റെ മൂല്യം 60 ശതമാനവും ഇടിഞ്ഞു. 22% മുതൽ 44% വരെയാണ് മറ്റു കമ്പനികൾക്ക് നേരിട്ട ഇടിവ്.

In just 13 trading days, Rs 10 lakh crore was washed away from the Adani Group's business empire

Similar Posts