India
In Meghalaya, the second Conrad Sangma government was sworn in, Breaking news, മേഘാലയയിൽ രണ്ടാം കോൺറാഡ് സാങ്മ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു, ബ്രേക്കിംങ് ന്യൂസ്

കോൺറാഡ് സാങ്മ

India

മേഘാലയയിൽ രണ്ടാം കോൺറാഡ് സാങ്മ സർക്കാർ അധികാരമേറ്റു

Web Desk
|
7 March 2023 8:00 AM GMT

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും

ന്യൂഡൽഹി: മേഘാലയ മുഖ്യമന്ത്രിയായി നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്റ് കോൺറാഡ് സാങ്മ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചടങ്ങിൽ പങ്കെടുത്തു. ഷില്ലോങ്ങിലെ രാജ്ഭവൻ അങ്കണത്തിൽ തയാറാക്കിയ വിശാലമായ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

എൻ .പി .പി നേതാവും കാവൽ മുഖ്യമന്ത്രിയുമായ കോണ്ട്രാഡ് സാങ്മ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായ പ്രസ്റ്റോൺ ടൈസോങ് ,സ്‌ന്യാഭാലാങ് ധർ എന്നിവരുൾപ്പെടെ 12 മന്ത്രിസഭാംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. ആകെയുള്ള രണ്ടു എം എൽ എ മാരെയും മന്ത്രിമാരാക്കണമെന്നു ബിജെപി ആവശ്യപ്പെട്ടെങ്കിലും ഒരാളെ മാത്രമാണ് അനുവദിച്ചത്. എൻപിപിയിൽ നിന്ന് എട്ടു എംഎൽഎമാർ മന്ത്രിമാരായി. യുഡിപി, പിഡിഎഫ് , എച്എസ്പിഡിപി എന്നീ പാർട്ടിയിൽ നിന്നാണ് ബാക്കിയുള്ള മന്ത്രിമാർ.

നേരത്തെ ബിജെപിയും എൻപിപിയും അധികാരം പങ്കിട്ടെങ്കിലും സഖ്യം ഉപേക്ഷിച്ചു വേറിട്ടാണ് മത്സരിച്ചത്. അഴിമതി നിറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിൽ നാഗാലാൻഡിനെ കോണ്ട്രാഡ് സാംഗ്മയുടെ ഭരണം ഒന്നാമത് എത്തിച്ചെന്നായിരുന്നു തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കൾ കുറ്റപ്പെടുത്തിയത്. പിന്തുണ പ്രഖ്യാപിച്ച വിവിധ പാർട്ടികളെ കോർത്തിണക്കിയ മേഘാലയ ഡെമോക്രാറ്റിക് അലയൻസ് എന്ന പേരിൽ രൂപീകരിച്ച പുതിയ മുന്നണിയുടെ നേതാക്കളാണ് ഇന്ന് അധികാരമേറ്റത്.

Similar Posts