ജോഷിമഠിൽ ഇതുവരെ തകർന്നത് 678 കെട്ടിട്ടങ്ങൾ; 81 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
|ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം പഠിക്കാൻ റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം ഇന്ന് ജോഷിമഠ് സന്ദർശിക്കും
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഇതുവരെ തകർന്നത് വീടുകൾ ഉൾപ്പെടെ 678 കെട്ടിട്ടങ്ങൾ. 81 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചു. ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം പഠിക്കാൻ റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം ഇന്ന് ജോഷിമഠ് സന്ദർശിക്കും.
ജോഷിമഠിലെ വ്യാപകമായി വിള്ളലുകൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ നിന്നുമാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്. 9 വാർഡുകളെയാണ് വിള്ളൽ വ്യാപകമായിരിക്കുന്നത്.നാല് വാർഡുകളിലേക്ക് പ്രവേശനം നിരോധിക്കുകയും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടരുകയുമാണ്.സിങ്ധർ, ഗാന്ധി നഗർ, മനോഹർബാഗ്, സുനിൽ എന്നീ വാർഡുകളിലാണ് പ്രവേശനം നിരോധിച്ചത്. അതേ സമയം ഈ പ്രതിഭാസത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കേന്ദ്രസംഘം അറിയിച്ചു. റൂർക്കിയിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
അപകട മേഖലകളെ വിവിധ സോണുകളായി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്.കൂടുതൽ സ്ഥലനങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയാൽ അവിടെയുള്ളവരെയും എത്രയും വേഗം മാറ്റുമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. 80 ശതമാനത്തിലധികം വിള്ളലുകൾ ഉണ്ടായ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കും. നിലവിലെ സാഹചര്യം പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുന്നുണ്ട്.