India
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്‍റെ പ്രതീകമാണ് രാമക്ഷേത്രം; റിപ്പബ്ലിക് ദിന സന്ദേശത്തിൽ   രാമക്ഷേത്രത്തെ പരാമർശിച്ച് രാഷ്ട്രപതി
India

'രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്‍റെ പ്രതീകമാണ് രാമക്ഷേത്രം'; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാമക്ഷേത്രത്തെ പരാമർശിച്ച് രാഷ്ട്രപതി

Web Desk
|
25 Jan 2024 2:24 PM GMT

പ്രതികൂല സാഹചര്യത്തിലും രാജ്യം മുന്നേറിയെന്നും രാഷ്ട്രപതി

ന്യൂഡല്‍ഹി: പ്രതികൂല സാഹചര്യത്തിലും രാജ്യം മുന്നേറിയെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കാൻ ഓരോ പൗരൻ്റെയും പ്രയത്നം അനിവാര്യമാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയും രാഷ്ട്രപതി പ്രസംഗത്തിൽ പരാമർശിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണ് രാമക്ഷേത്രമെന്നും ദ്രൗപദി മുർമു പറഞ്ഞു.

വനിതാ സംവരണ ബിൽ ഉൾപ്പടെ സർക്കാർ നേട്ടങ്ങളും രാഷ്ട്രപതി വിവരിച്ചു. സ്വാതന്ത്ര്യത്തിൻ്റെ നൂറു വർഷങ്ങൾ ആഘോഷിക്കുമ്പോൾ രാജ്യം വികസിതമായിരിക്കണം. കായിക മേഖലയിൽ രാജ്യം മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

അതേസമയം, രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെയും റോഡ് ഷോ നടന്നു. ജെയ്പൂരിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഹവാ മഹലിൽ അവസാനിച്ചു. റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായാണ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തിയത്.



Similar Posts