മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ സഹോദരിമാരുടെ വീട്ടിൽ ആദായനികുതി റെയ്ഡ്
|റെയ്ഡ് രാഷ്ട്രീയ പ്രേരിതവും തന്നെ അവഹേളിക്കാനുള്ളതുമാണെന്ന് എൻ.സി.പി നേതാവ് കൂടിയായ അജിത് പവാർ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സഹോദരിമാരുടെ കോലാപൂരിലും പൂനെയിലുമുള്ള വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ബിസിനസുകളിൽ നികുതി വെട്ടിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പവാറിന്റെ ബന്ധു നടത്തുന്ന ജരന്ദേശ്വർ സഹകാരി ഷുഗർ കാർഖാനയിലും പരിശോധന നടന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കമ്പനിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
സഹോദരിമാരുടെ വീട്ടിൽ നടന്ന റെയ്ഡ് രാഷ്ട്രീയ പ്രേരിതവും തന്നെ അവഹേളിക്കാനുള്ളതുമാണെന്ന് എൻ.സി.പി നേതാവ് കൂടിയായ അജിത് പവാർ ആരോപിച്ചു. തന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നത് മനസ്സിലാക്കാമെന്നും സഹോദരിമാരുടെ സ്ഥാപനങ്ങളിൽ നടത്തുന്ന് വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാർട്ടി തലവൻ ശരദ് പവാറിനെതിരെയും സമാന നടപടിയുണ്ടായിരുന്നു. റെയ്ഡ് ലഖിംപൂരിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്നാണ് മഹാരാഷ്ട്ര ജലവിഭവ മന്ത്രിയായ ജയന്ത് പാട്ടീൽ ആരോപിച്ചത്.
Income Tax department conducted raids at houses & companies of my 3 sisters. I don't know the reason behind it but these are politically motivated raids. They are doing a low-level of politics. I feel bad: Maharashtra Deputy CM & NCP leader Ajit Pawar pic.twitter.com/qjggdlsaSU
— ANI (@ANI) October 7, 2021
Income Tax raids were conducted at Maharashtra's Deputy Chief Minister Ajit Pawar's sister's residence.
— NDTV (@ndtv) October 7, 2021
NDTV's Saurabh Gupta reports pic.twitter.com/WBFoFoE9KK
Ajit Pawar said that he can understand IT raids at his premises but raids at his sister's properties ? BJP should not target relatives and bring families and relatives in dirty politics.@NewIndianXpress @Sunday_Standard
— Sudhir Suryawanshi (@ss_suryawanshi) October 7, 2021