India
India
ജാർഖണ്ഡിൽ ഏഴ് വാഗ്ദാനങ്ങളുമായി ഇൻഡ്യാ സഖ്യം പ്രകടനപത്രിക
|5 Nov 2024 2:52 PM GMT
'വനിതകൾക്ക് 2500 രൂപ ധനസഹായം അനുവദിക്കും'
റാഞ്ചി: ജാർഖണ്ഡിൽ ഏഴ് വാഗ്ദാനങ്ങളുമായി ഇൻഡ്യാ സഖ്യം പ്രകടനപത്രിക പുറത്തിറക്കി. യുവജന, വനിതാ, ഒബിസി വിഭാഗ ക്ഷേമമന്ത്രാലയങ്ങൾ രൂപീകരിക്കും.15 ലക്ഷം രൂപ വരെയുള്ള കുടുംബ ഇൻഷൂറൻസ് നടപ്പാക്കും. 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വനിതകൾക്ക് 2500 രൂപ ധനസഹായം അനുവദിക്കുമെന്നും ഇൻഡ്യാ സഖ്യം വ്യക്തമാക്കി.
ഓരോ വ്യക്തിക്കും 7 കിലോ റേഷൻ നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 450 രൂപ നിരക്കിൽ എൽപിജി സിലിണ്ടറുകൾ ഉറപ്പാക്കും. നെല്ലിൻ്റെ താങ്ങുവില 2,400 രൂപയിൽ നിന്ന് 3,200 രൂപയായി ഉയർത്തും.- തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.