India
Election: INDIA alliance,Election campaigning,politics news,india politics,ഇന്‍ഡ്യ മുന്നണി,ലോക്സഭാ തെരഞ്ഞെടുപ്പ്,തെരഞ്ഞെടുപ്പ് പ്രചാരണം,ന്യായ് യാത്ര,രാഹുല്‍ ഗാന്ധി
India

സഖ്യധാരണ പൂർത്തിയായ സംസ്ഥാനങ്ങളിൽ പ്രചാരണം തുടങ്ങാൻ 'ഇൻഡ്യ' മുന്നണി; തർക്കം തുടരുന്നയിടത്ത് പ്രശ്ന പരിഹാരത്തിന് ശ്രമം

Web Desk
|
25 Feb 2024 1:20 AM GMT

ഭാരത് ജോഡോ ന്യായ് യാത്രയിൽ അഖിലേഷ് യാദവ് പങ്കെടുക്കും

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സഖ്യധാരണ പൂർത്തിയായ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ 'ഇൻഡ്യ' മുന്നണിയിൽ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും സംയുക്ത റാലികളും ഉടൻ പ്രഖ്യാപിക്കും. നാല് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സീറ്റ് ധാരണയിൽ എത്തിയത്. തർക്കം തുടരുന്ന സംസ്ഥാനങ്ങളിൽ ചർച്ചകൾ നടത്തി പ്രശ്ന പരിഹാരത്തിനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്.

അതേസമയം,രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്ന് പങ്കെടുക്കും. ആഗ്രയിൽ അഖിലേഷ് യാത്രയുടെ ഭാഗമാകും. അലിഗഡിൽ നിന്ന് ആഗ്രയിലേക്കാണ് ഇന്നത്തെ പര്യടനം. അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത് 'ഇൻഡ്യ' മുന്നണിക്ക് യുപിയിൽ കരുത്ത് പകരും എന്നാണ് വിലയിരുത്തൽ.

ഉത്തർപ്രദേശിൽ എസ് പി 63 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും മത്സരിക്കാൻ ധാരണയായതിന് പിന്നാലെയാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ യാത്രയിൽ എത്തുന്നത്. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാതെ യാത്രയ്ക്ക് എത്തില്ല എന്ന് അഖിലേഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു.

Similar Posts