ഇന്ത്യയും സിംഗപ്പൂരും തമ്മിൽ ജൂഡീഷ്യൽ സഹകരണത്തിന് ധാരണയായി
|സിംഗപൂർ ചീഫ് ജസ്റ്റിസ് സുന്ദരേശ് മേനോനുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ ചർച്ചയിലാണ് സഹകരണ സാധ്യത തുറന്നത്
ഡൽഹി: ഇന്ത്യയും സിംഗപ്പൂരും തമ്മിൽ ജൂഡീഷ്യൽ സഹകരണത്തിന് ധാരണയായി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ സിംഗപ്പൂർ സന്ദർശനത്തിലാണ് ധാരണാപത്രം തയാറായത്. സിംഗപൂർ ചീഫ് ജസ്റ്റിസ് സുന്ദരേശ് മേനോനുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ ചർച്ചയിലാണ് സഹകരണ സാധ്യത തുറന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രീംകോടതിയാണ് ഇന്ത്യയിലേതെന്ന് ജസ്റ്റിസ് സുന്ദരേശ് മേനോൻ പറഞ്ഞു.
ഇതിൽ പ്രധാനമായും ഇന്ത്യൻ സുപ്രീം കോടതിയും സിംഗപ്പുർ സുപ്രീം കോടതിയും തമ്മിലുള്ള ജുഡീഷ്യൽ സഹകരണമാണ് ലക്ഷ്യമിടുന്നത്. നേരത്തെ തന്നെ സിംഗപ്പൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുന്ദരേശ് മേനോൻ ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും അവരുടെ ഫൗണ്ടേഷൻ ഡേയിൽ ഇതിനു വേണ്ടിയിട്ടുള്ള മുൻകൈ എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇരു രാജ്യങ്ങളിലെയും സുപ്രീം കോടതികൾ തമ്മിൽ ധാരണയായത്.