ബുധനാഴ്ച നടക്കാനിരുന്ന ഇൻഡ്യ മുന്നണി യോഗം മാറ്റി; ഈ മാസം 18ന് ചേർന്നേക്കും
|നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പങ്കെടുക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്
ഡല്‍ഹി: നാളെ ചേരാനിരുന്ന ഇൻഡ്യ മുന്നണി യോഗം മാറ്റി. മൂന്ന് മുതിർന്ന നേതാക്കൾ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 18ന് യോഗം ചേർന്നേക്കുമെന്നാണ് സൂചന.
നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പങ്കെടുക്കില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെയായിരുന്നു ഇരുവരുടെയും പിന്‍മാറ്റം. ഇന്‍ഡ്യാ സഖ്യത്തിന്‍റെ യോഗം നേരത്തെ അറിഞ്ഞില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിയാണ് മമത യോഗത്തിൽ നിന്ന് പിന്മാറിയത്.അതേസമയം യോഗത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് ശിവസേന ഉദ്ധവ് പക്ഷ നേതാക്കൾ പരസ്യമായി പറഞ്ഞതോടെ മമതയ്ക്കെതിരെ അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞിട്ടില്ലെന്നായിരുന്നു കോൺഗ്രസ് ലോക്സഭകക്ഷി നേതാവിന്‍റെ വിമർശനം.
ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടി മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ സീറ്റ് ചർച്ചകളിൽ കോൺഗ്രസിന്‍റെ വിലപേശൽ ശേഷി കുറയ്ക്കുമെന്നാണ് മറ്റു പാർട്ടികളുടെ പ്രതീക്ഷ.