ഇന്‍ഡ്യാ മുന്നണി ബി.ജെ.പിയെ രാജ്യത്ത് നിന്ന് തുരത്തും: ഹേമന്ത് സോറന്‍
|ഞായറാഴ്ച നടന്ന ഹുൽ ദിവസ് പരിപാടിയിൽ ഹേമന്ത് സോറനും ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറനും പങ്കെടുത്തിരുന്നു
സാഹിബ്ഗഞ്ച്: ഇന്‍ഡ്യാ മുന്നണി ബി.ജെ.പിയെ രാജ്യത്ത് നിന്ന് തുരത്തുമെന്ന് ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ഹേമന്ത് സോറൻ. ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ജയില്‍മോചിതനായതോടെ ബി.ജെ.പി വിഷാദാവസ്ഥയിലായെന്നും അവരുടെ നേതാക്കള്‍ തനിക്കെതിരെ വീണ്ടും ഗൂഢാലോചന നടത്തുകയാണെന്നും സോറന്‍ ആരോപിച്ചു.
ഞായറാഴ്ച നടന്ന ഹുൽ ദിവസ് പരിപാടിയിൽ ഹേമന്ത് സോറനും ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറനും പങ്കെടുത്തിരുന്നു. സംസ്ഥാനം ധീരരായ ആളുകളുടെ നാടാണെന്നും ആരെയും പേടിക്കേണ്ടതില്ലെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഹേമന്ത് സോറൻ ശനിയാഴ്ച പറഞ്ഞു.അഞ്ച് മാസത്തെ ജയില്‍വാസത്തിനുശേഷം താന്‍ ഭഗവാൻ ബിർസ മുണ്ഡയെ വണങ്ങുകയായിരുന്നുവെന്ന് സോറൻ കൂട്ടിച്ചേര്‍ത്തു. (പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ആദിവാസി സ്വാതന്ത്ര്യ സമരനേതാവാണ് ബിർസ മുണ്ഡ). പലരും തങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കും, പക്ഷേ അത് ക്ഷണികമാണ്, ഭയപ്പെടേണ്ടതില്ലെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറന് ജാര്‍ഖണ്ഡ് ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. ജനുവരിയിലാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
#WATCH | Former Jharkhand CM & JMM leader Hemant Soren says, "After coming out of jail after 5 months, I have bowed down to Bhagwan Birsa Munda. The hurdles that he had to face, more or less Adivasi, farmers, and minorities are facing a similar fate, even today. 'Manuvaadi'… pic.twitter.com/jIXAFLbQ63
— ANI (@ANI) June 29, 2024