അതിർത്തിത്തർക്കം; ഇന്ത്യ- ചൈന കമാൻഡർതല ചർച്ച ഇന്ന്
|പത്തൊൻപതാം റൗണ്ട് ചർച്ചയാണ് ഇന്ന് നടക്കുന്നത്
ഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കാൻ കമാന്റർ തല ചർച്ച ഇന്ന്. പത്തൊൻപതാം റൗണ്ട് ചർച്ചയാണ് ഇന്ന് നടക്കുന്നത്. ലഫ്റ്റനന്റ് ജനറൽ റാഷിം ബാലി ഇന്ത്യൻ ഭാഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെയും ഐടിബിപിയിലെയും ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമാകും. കിഴക്കൻ ലഡാക്കിലെ ചുഷുൽ- മോൾഡോ മീറ്റിങ് പോയിന്റിലാണ് ചർച്ച.
ഡിബിഒ- സിഎൻഎൻ ജങ്ഷനിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചാ വിഷമമാകും. കിഴക്കൻ ലഡാക്കിൽ നിന്നും പൂർണമായ സേന പിന്മാറ്റമാണ് ഇന്ത്യയുടെ ആവശ്യം. മൂന്ന് മാസം മുൻപാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനവട്ട കമാന്റർ തല ചർച്ച നടന്നത്.
ഷാങ്ഹായ് ഉച്ചകോടിക്ക് മുന്നോടിയായി ഏപ്രിൽ 23ന് നടന്ന ഇന്ത്യ-ചൈന സംഭാഷണത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ ചർച്ച. 2017ലെ സംഘർഷത്തിനുശേഷം പൂർവസ്ഥിതിയിലേക്ക് മടങ്ങാത്ത അതിർത്തിയിൽ 60,000ത്തോളം സൈനികർ ഇപ്പോഴും ഇരുപക്ഷത്തും നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, ആഗസ്റ്റ് 22ന് ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തും.