ഇന്ത്യ, ഗൾഫ് സ്വതന്ത്ര വാണിജ്യകരാർ; ജി 20 ഉച്ചകോടിയിൽ പ്രഖ്യാപനത്തിന് സാധ്യത
|പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യ-സാമ്പത്തിക ഏകോപന ശ്രമങ്ങൾ തുടരാനും യോഗം തീരുമാനിച്ചു.
യു.എ.ഇക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി സ്വതന്ത്ര വാണിജ്യ കരാർ യാഥാർഥ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ പുരോഗതി. ഇന്ത്യ വേദിയാകുന്ന ജി. 20 ഉച്ചകോടിയിൽ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനത്തിന് സാധ്യത. എണ്ണ, എണ്ണയിതര മേഖലകളിൽ ജി.സി.സി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യൻ സമ്പദ്ഘടനക്ക് കൂടുതൽ തുണയായി മാറും.
യു.എ.ഇയുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക കരാർ വാണിജ്യ, സാമ്പത്തിക മേഖലകളിൽ ഇന്ത്യക്ക് വലിയ മുതൽക്കൂട്ടായി മാറിയ സാഹചര്യത്തിലാണ് സൗദി അറേബ്യ ഉൾപ്പെടെ മറ്റു രാജ്യങ്ങളുമായും സമാന കരാർ രൂപപ്പെടുത്താനുള്ള നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയെ താൽപര്യപൂർവമാണ് ഗൾഫ് രാജ്യങ്ങൾ വിലയിരുത്തുന്നത്. യു.എ.ഇ പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ഉച്ചകോടിക്കായി ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്ന് വർഷം പിന്നിടുമ്പോൾ ഇന്ത്യയുടെ കയറ്റുമതിയിൽ 14 ശതമാനത്തിലേറെ വർധനയാണുള്ളത്.
അതിനിടെ, ജി20 ഉച്ചകോടിക്ക് മുന്നോടിയായ ആരോഗ്യ, ധനകാര്യ മന്ത്രിതല യോഗത്തിൽ യു.എ.ഇ പ്രതിനിധികൾ പങ്കെടുത്തു. യു.എ.ഇ ധനകാര്യവകുപ്പ് സഹമന്ത്രി മുഹമ്മദ്ബിന ഹാദി അൽ ഹുസൈനിയും ആരോഗ്യ-വിദേശകാര്യ വകുപ്പ്അസി. മന്ത്രി ഡോ. മാഹ ബറകാതുമാണ്പ്രതിനിധികളായ പങ്കെടുത്തത് സംയുക്ത നധകാര്യ- ആരോഗ്യടാക്സ്ഫോഴ്സിന്റെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യ-സാമ്പത്തിക ഏകോപന ശ്രമങ്ങൾ തുടരാനും യോഗം തീരുമാനിച്ചു.