ഉയർന്ന എണ്ണവില സാമ്പത്തിക വീണ്ടെടുപ്പിനെ മുറിപ്പെടുത്തുന്നു; ഒപെക് രാജ്യങ്ങളോട് ഇന്ത്യ
|ഉയർന്ന എണ്ണവില ലോകത്താകമാനം തകർന്നു കിടക്കുന്ന സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അറേബ്യ അടക്കമുള്ള ഒപെക്ക് രാജ്യങ്ങളോട് ഇന്ത്യ. ലോകത്തെ തന്നെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ റെക്കോർഡ് വർധനയാണ് സമീപകാലത്തുണ്ടായത്.
ഉയർന്ന എണ്ണവില പാരമ്പര്യേതര ഊർജ സംവിധാനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുമെന്നും അത്തരമൊരു മാറ്റം എണ്ണ ഉത്പാദക രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും രാജ്യത്തിൻറെ എണ്ണ ആവശ്യത്തിന്റെ രണ്ടിൽ മൂന്നും പശ്ചിമേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യ ഒപെക് രാജ്യങ്ങളെ ഇന്ത്യ ഓർമ്മിപ്പിച്ചു.
" ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങളിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതായിരിക്കണം എണ്ണ വില. ഇപ്പോൾ സംഭരണം ആവശ്യത്തേക്കാൾ വളരെ കുറവാണ്." പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്ത ഏജൻസി പി.ടി.ഐ യോട് പറഞ്ഞു.
ലോകം കോവിഡ് പ്രതിസന്ധിലാഴ്ന്ന കഴിഞ്ഞ ഏപ്രിൽ അന്താരാഷ്ട്ര എണ്ണ വില കുത്തനെ കുറഞ്ഞിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറി തുടങ്ങിയതോടെ എണ്ണയുടെ ആവശ്യമേറുകയും വില ഉയരുകയും ചെയ്തു.