കരസേനയുടെ യൂണിഫോമിന് പേറ്റന്‍റ്, ഇനി പുറത്ത് നിര്‍മിക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹം
|പുതിയ രൂപകല്‍പ്പനയിലുള്ള കരസേനാ യൂണിഫോം 2022, ജനുവരി 15നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ യൂണിഫോമിന് ബൗദ്ധിക സ്വത്തവകാശം ഉറപ്പാക്കി. സുരക്ഷാ ജോലിയിലുള്ള സൈനികര്‍ക്ക് ഒളിഞ്ഞിരിക്കാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള കരസേനാ യൂണിഫോം കൊല്‍ക്കത്തയിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്‍റ്സ്, ഡിസൈന്‍സ് ആന്‍ഡ് ട്രേഡ് മാര്‍ക്കിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ രൂപകല്‍പ്പനയിലുള്ള കരസേനാ യൂണിഫോം 2022, ജനുവരി 15നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
പുതിയ രജിസ്ട്രേഷനിലൂടെ സമാന രീതിയിലുള്ള യൂണിഫോം നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാവും. സൈനിക യൂണിഫോമിന്‍റെ പുതിയ മാത്യകയിലുള്ള ഡിസൈന്‍ വര്‍ക്ക് ഷോപ്പ് ഡല്‍ഹി നിഫ്റ്റില്‍ സംഘടിപ്പിച്ചിരുന്നു. ജനക്കൂട്ട നിയന്ത്രണത്തിന് കരസേനാ അംഗങ്ങള്‍ ഇറങ്ങിയതായ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായതോടെയാണ് സൈനിക യൂണിഫോമില്‍ രജിസ്ട്രേഷന്‍ ഉറപ്പാക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്.