India
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി
India

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി

Web Desk
|
26 March 2022 12:53 AM GMT

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 3.45 പൈസയും ഡീസലിന് 3.30 പൈസയുമാണ് വർധിപ്പിച്ചത്

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 30 പൈസയുമാണ് വർധിപ്പിച്ചത്.

നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. ചൊവ്വയും ബുധനും വർധനവുണ്ടായി. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാർഹിക സിലിണ്ടർ വിലയും വർധിപ്പിച്ചിരുന്നു. എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.

അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുകയാണ്. നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് ബസുടമകളുടെ സമരം. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാർ മേഖലയിൽ യാത്രാക്ലേശം രൂക്ഷമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകൾ ആലോചിക്കണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറയുന്നത്. 30-ാം തീയതിയിലെ എല്‍.ഡി.എഫ് യോഗത്തിന് ശേഷമേ തീരുമാനം ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു. ബസ് സമരത്തെ തുടർന്ന് വ്യാഴാഴ്ച കെ.എസ്.ആർ.ടി.സി 700 ഓളം സർവീസുകളാണ് അധികമായി നടത്തിയത്.



Related Tags :
Similar Posts