India
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി പരമാവധി 60 ദിവസം മുൻപ് മാത്രം; നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ
India

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി പരമാവധി 60 ദിവസം മുൻപ് മാത്രം; നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ

Web Desk
|
17 Oct 2024 9:27 AM GMT

നേരത്തെ ബുക്ക് ചെയ്തവരെ പുതിയ നിയമം ബാധിക്കില്ല

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസം കുറച്ചു. ഇനി പരമാവധി 60 ദിവസം മുൻപ് മാത്രമേ ബുക്ക് ചെയ്യാനാകൂ. നേരത്തെ 120 ദിവസം മുൻപ് വരെ ഇതിന് അവസരമുണ്ടായിരുന്നു.

മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന ദിവസം പകുതിയായി കുറച്ചാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. നവംബർ ഒന്നു മുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരും. അതേസമയം, നേരത്തെ ബുക്ക് ചെയ്തവരെ പുതിയ നിയമം ബാധിക്കില്ല.

Summary: New IRCTC rules from November 1, Indian Railways reduces advance booking period to 60 days

Similar Posts