യുക്രൈനില്‍ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ ഡല്‍ഹിയിലെത്തിച്ചു
|എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഹര്‍ജ്യോതിനെ ഹിന്ദൻ വ്യോമതാവളത്തില്‍ എത്തിച്ചത്.
യുക്രെയിനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിങ്ങിനെ ഡൽഹിയിലെത്തിച്ചു. എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഹര്‍ജ്യോതിനെ ഹിന്ദൻ വ്യോമതാവളത്തില്‍ എത്തിച്ചത്. ഹോളണ്ട് വഴിയാണ് ഹർജ്യോത് സിങ്ങിനെ ഇന്ത്യയിലെത്തിച്ചത്.
ഹർജ്യോത് സിംഗ് കഴിഞ്ഞ ദിവസം തന്നെ യുക്രെയ്ൻ അതിർത്തി കടന്നിരുന്നു. ഇന്ത്യയിലെ നയതന്ത്രജ്ഞർക്കൊപ്പം റോഡ് മാർഗമാണ് ഹർജ്യോത് യുക്രൈന് കടന്ന് പോളണ്ടിൽ എത്തിയത്.
Harjiot Singh, who sustained bullet injuries in Kyiv, being escorted to IAF's special aircraft, that will bring him and other Indians back to India from Poland.#UkraineRussianWar pic.twitter.com/0TYtVJVkUn
— ANI (@ANI) March 7, 2022
കീവ് നഗരത്തിൽ ഭാഷാപഠനത്തിനെത്തിയ ഡൽഹി സ്വദേശിയാണ് ഹർജ്യോത്. കഴിഞ്ഞയാഴ്ചയാണ് ഹർജ്യോതിന് വെടിയേല്‍ക്കുന്നത്. കിയവിൽ നിന്ന് മെട്രോ കയറാൻ യുക്രൈന് അധികൃതർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഹര്‍ജ്യോതിന് ആക്രമികളുടെ വെടിയേൽക്കുന്നത്.
ഡൽഹി ഛത്തർപൂർ സ്വദേശിയാണ് ഹർജ്യോത് സിംഗ്. യുദ്ധക്കെടുതിയില്‍ ഹർജ്യോതിന് പാസ്പോർട്ട് അടക്കമുള്ള രേഖകളും നഷ്ടമായിരുന്നു