India
ജമ്മു കശ്മീരിൽ ഇൻഡ്യയുടെ തേരോട്ടം, ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകും
India

ജമ്മു കശ്മീരിൽ 'ഇൻഡ്യ'യുടെ തേരോട്ടം, ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകും

Web Desk
|
8 Oct 2024 10:40 AM GMT

പ്രത്യേക പദവി എടുത്ത് കളഞ്ഞത് ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഫാറൂഖ് അബ്ദുല്ല

ന്യൂഡൽഹി: ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിൽ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കും. മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം ലഭികും. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിശ്വാസം വളർത്തിയെടുക്കും. തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

90 സീറ്റകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാ​ഗമായാണ് നാഷണൽ കോൺഫറൻസ് മത്സരിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തവന്നതു മുതൽ ജമ്മു കശ്മീരിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടമാണ് കണ്ടത്. അന്തിമ ഫലം അല്പസമയത്തിനകം അറിയാം.

Similar Posts