India
Complaint was that accounts were frozen after paying through UPI in Ernakulam
India

ഇനി മുതൽ സിംഗപ്പൂരിലേക്ക് യുപിഐ വഴി പണമയ്ക്കാം: ഇന്ത്യ-സിംഗപ്പൂർ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിച്ചു

Web Desk
|
21 Feb 2023 10:01 AM GMT

പ്രതിദിനം 60000 രൂപ വരെയുള്ള ഇടപാടുകളാണ് നടത്താനാവുക

ഇന്ത്യ-സിംഗപ്പൂർ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവുമാണ് സംയോജിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂംഗിന്റെയും സാന്നിധ്യത്തിൽ ആർബിഐ ഗവർണർ ശക്തികാന്ദ ദാസും മോണിട്ടറി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ മാനേജിംഗ് ഡയറക്ടർ രവി മേനോനും സംയുക്തമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.

ഇരു രാജ്യങ്ങൾ തമ്മിലുള്ള പണമിടപാടുകളിൽ നിർണായക മുന്നേറ്റമാണ് യുപിഐ-പേനൗ സഹകരണത്തിലൂടെ സാധ്യമായിരിക്കുന്നത്. ഇനി മുതൽ യുപിഐ വഴി രാജ്യത്തിനകത്ത് പണമിടപാടുകൾ നടത്തുന്നത് പോലെ സിംഗപ്പൂരിലേക്കും നടത്താനാവും. പ്രതിദിനം 60000 രൂപ വരെയുള്ള ഇടപാടുകളാണ് നടത്താനാവുക.

Similar Posts