India
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്ന് സൂചന
India

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടാകുമെന്ന് സൂചന

Web Desk
|
3 July 2021 2:12 AM GMT

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ കേന്ദ്ര മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുന്നത്

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സൂചന. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാര്‍ കേന്ദ്ര മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുന്നത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടനയാണ് നടക്കാനിരിക്കുന്നത്.

ഉത്തര്‍പ്രദേശ്‌ ഉള്‍പ്പടെയുള്ള അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദി മന്ത്രിസഭയിലെ അഴിച്ചുപണി. ആദ്യ മോദി മന്ത്രിസഭ മൂന്ന് തവണ പുനഃസംഘടിപ്പിച്ചിരുന്നു. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാകില്ല. പുനഃസംഘടനയിൽ മന്ത്രി വി.മുരളിധരന്‍റെ വകുപ്പ് മാറ്റം പരിഗണനയിലാണെന്നാണ് സൂചന ടൂറിസം വകുപ്പിന്‍റെ സ്വതന്ത്ര ചുമതല നൽകിയേക്കും. പാർലമെന്‍ററി കാര്യ വകുപ്പ് എടുത്ത് മാറ്റുകയും വിദേശകാര്യ വകുപ്പ് നിലനിർത്തുകയും ചെയ്യും. പുതിയ പട്ടികയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജോതിരാദിത്യ സിന്ധ്യയ്‌ക്ക് മന്ത്രിസ്ഥാനമുണ്ടാകുമെന്ന് ഉറപ്പാണ്.

സിന്ധ്യയ്‌ക്ക് പുറമേ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് , മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ബിഹാര്‍ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവരും മന്ത്രി സഭയിൽ എത്തിയേക്കും. ഘടക കക്ഷികളായ ജെ ഡി യു എൽ ജെ പി അപ്നാ ദൾ എന്നിവർക്കും മന്ത്രിസഭ പുനസംഘടനയിൽ പ്രതിനിധ്യം ലഭിക്കും. കേന്ദ്ര മന്ത്രിസഭയിൽ നിലവിൽ 51 അംഗങ്ങളാണുള്ളത്. മന്ത്രി സഭ പുനഃസംഘടനയിൽ 25 പുതിയ മന്ത്രിമാര്‍ ഇടംപിടിക്കുമെന്നാണ് സൂചന.

Similar Posts