India
Instagram Star for using the Govt Police Jeep for her Reel/Video
India

പൊലീസ് വാഹനത്തിന് മുകളിൽ കയറി റീൽസ്; എസ്‌ഐക്ക് 'പണികിട്ടി'

Web Desk
|
30 Sep 2023 3:46 PM GMT

അശോക് ശർമ്മയുടെ അനുവാദം വാങ്ങിയ ശേഷമാണ് സോഷ്യൽ മീഡിയയിൽ പ്രശസ്തയായ യുവതി പൊലീസ് വാഹനത്തിന് മുകളിൽ കയറിയിരുന്ന് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്തത്

റീലുകൾക്ക് സ്വീകാര്യത വർദ്ധിച്ചതോടെ എല്ലാം റീലാവുന്ന കാലമാണിത്. അതിൽ തന്നെ വാഹനങ്ങൾ ഉപയോഗിച്ചുള്ള റീലുകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ പൊലീസ് വാഹനത്തിന് മുകളിൽ കയറി റീലെടുത്ത സെലിബ്രിറ്റിയും അതിന് പൊലീസുകാരൻ പിടിച്ച പുലിവാലുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പഞ്ചാബ് ജലന്ധർ പൊലീസിന്റെ വാഹനത്തിന്റെ ബോണറ്റിന് മുകളിലിരുന്നാണ് യുവതി റീലെടുത്തത്. സംഭവം വിവാദമായതോടെ ഇൻസ്‌പെക്ടർ അശോക് ശർമയെ സസ്‌പെൻഡ് ചെയ്തു.

ഇൻഫ്‌ളുവൻസർക്ക് ഇൻസ്റ്റഗ്രാം റീൽ വീഡിയോ ചിത്രീകരിക്കുന്നതിനായി ഔദ്യോഗിക വാഹനം വിട്ടുനൽകിയതിനാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ജലന്ധർ പൊലീസ് കമീഷണർ കുൽദീപ് ചഹൽ നടപടിക്ക് ഉത്തരവിട്ടത്. അശോക് ശർമ്മയുടെ അനുവാദം വാങ്ങിയ ശേഷമാണ് സോഷ്യൽ മീഡിയയിൽ പ്രശസ്തയായ യുവതി പൊലീസ് വാഹനത്തിന് മുകളിൽ കയറിയിരുന്ന് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്തത്.

അതേസമയം, പഞ്ചാബി ഗാനത്തിന് ചുവടുവെക്കുന്ന യുവതി തന്റെ വിരലുകൾ ഉപയോഗിച്ച് അധിക്ഷേപകരമായ ആംഗ്യങ്ങളും ക്യാമറയെ നോക്കി കാണിക്കുന്നുണ്ട്. അതും പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കേ തന്നെ ആയിരുന്നു.

പൊലീസിന്റെ ഔദ്യോഗിക വാഹനം ഇത്തരം കൃത്യത്തിന് വിട്ടുനൽകിയതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇന്‍സ്‌പെക്ടറുടെ സസ്‌പെന്‍ഷന്‍ എത്ര കാലത്തേക്കാണെന്നത് വ്യക്തമല്ല.

Similar Posts