India
India
മണിപ്പൂരിൽ രണ്ടര മാസത്തിന് ശേഷം ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു; സോഷ്യൽ മീഡിയക്ക് വിലക്ക് തുടരും
|25 July 2023 12:22 PM GMT
മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു
ഇംഫാൽ: മണിപ്പൂരിൽ രണ്ടര മാസത്തിന് ശേഷം ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു. ബ്രോഡ്ബാൻഡ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരാനും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. അതേസമയം, സാമൂഹ്യ മാധ്യമങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും.വൈഫൈ ഹോട്ട്‌സ്‌പോട്ടുകളും ലഭ്യമാകില്ല.
മെയ് മൂന്നു മുതലാണ് മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. സ്ഥിര ഐ.പി കണക്ഷൻ ഉള്ളവർക്ക് മാത്രമേ പരിമിതമായ നിലയിൽ ഇന്റർനെറ്റ് ലഭ്യമാകുകയൊള്ളൂ. അനുമതിയില്ലാതെ മറ്റു കണക്ഷനുകൾ ഉപയോഗിച്ച് ആരെങ്കിലും ഇന്റർനെറ്റ് സേവനം ഉപയോഗിച്ചാൽ സേവന ദാതാവായിരിക്കും ഉത്തരവാദിയെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.