ഫലസ്തീനികളുടെ മണ്ണ് ഇസ്രായേൽ സൈന്യം അനധികൃതമായി കൈയേറുകയാണ്: അദ്‌നാൻ അബൂ അൽ ഹൈജ
|ഡൽഹിയിൽ ഇടതു പാർട്ടികളുടെ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്‌നാൻ അബൂ അൽ ഹൈജ
ഡൽഹി: ഫലസ്തീനികളുടെ മണ്ണ് ഇസ്രായേൽ സൈന്യം അനധികൃതമായി കൈയേറുകയാണെന്ന് ഇന്ത്യയിലെ ഫലസതീൻ അംബാസഡർ അദ്‌നാൻ അബൂ അൽ ഹൈജ. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ കൂട്ടകുരുതിയെ പിന്തുണക്കുകയാണെന്നും കടന്നുകയറ്റം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും അദ്‌നാൻ അബൂ അൽ ഹൈജ പറഞ്ഞു. ഡൽഹിയിൽ ഇടതു പാർട്ടികളുടെ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേൽ ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ കടന്നു കയറ്റം അനധികൃതമാണ്. ഫലസതീനികളെ തുടച്ചു നീക്കാനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തിയതെന്നും ആക്രമണം രൂക്ഷമാകുമ്പോൾ ഇന്ത്യ ഇടപെടലുകൾ നടത്തുന്നില്ലെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ കുറ്റപ്പെടുത്തി. ഫലസതീനികൾക്കൊപ്പം ഇന്ത്യ നിലകൊള്ളണമെന്നും കൂട്ടകുരുതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.