India
India
ഗഗൻയാൻ ഉടൻ യാഥാർഥ്യമാകും; ദൗത്യം പരീക്ഷണഘട്ടത്തിൽ: ഐ.എസ്.ആർ.ഒ ചെയർമാൻ
|6 May 2023 9:52 AM GMT
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഐ.എസ്.ആർ.ഒയുടെ പദ്ധതിയാണ് ഗഗൻയാൻ
ബംഗളൂരു: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യം ഉടൻ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് മീഡിയവണിനോട് പറഞ്ഞു. ഗഗൻയാൻ പരീക്ഷണ ഘട്ടത്തിലാണ്. ഈ വർഷവും അടുത്ത വർഷവുമായി പരീക്ഷണങ്ങൾ നടക്കും. റോക്കറ്റിന്റെ ഭാഗങ്ങളുടെ പരീക്ഷണങ്ങൾ കഴിഞ്ഞു. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് സങ്കീർണമാണ്. കൂടുതൽ പരീക്ഷണങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ നിരവധി സാധ്യതകൾ മുന്നിലുണ്ട്. കൂടുതൽ സ്ഥാപനങ്ങൾ ഇതിനായി ഐ.എസ്.ആർ.ഒയെ സമീപിച്ചിട്ടുണ്ട്. റോക്കറ്റുകളുടെ നിർമാണം സ്വകാര്യമേഖലക്ക് നൽകുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്. ഐ.എസ്.ആർ.ഒയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് നീങ്ങുകയാണെന്നും എസ്. സോമനാഥ് പറഞ്ഞു.