ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനായില്ല; എസ്.എസ്.എൽ.വി പരീക്ഷണം പരാജയം
|പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങൾ വിജയകരമായെങ്കിലും അവസാനത്തിൽ ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു
ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥത്തിൽ എത്തിക്കാനായി ഐ.എസ്.ആർ.ഒ വികസിപ്പിച്ച സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ(എസ്.എസ്.എൽ.വി) പ്രഥമവിക്ഷേപണം പൂർത്തിയായി. എന്നാൽ, ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തെത്താൻ ഉപഗ്രഹങ്ങൾക്കായില്ലെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഉപഗ്രഹങ്ങളിൽനിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു. ഉപഗ്രഹങ്ങള്‍ ഉപയോഗശൂന്യമായതായി ഐ.എസ്.ആര്‍.ഒ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഉദ്ദേശിച്ച സ്ഥാനത്തെത്താൻ ഉപഗ്രഹങ്ങൾക്കായില്ല. ഉപഗ്രഹങ്ങളെ ഭ്രമണപഥങ്ങളിലെത്തിക്കുന്ന വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിന്റെ(വി.ടി.എം) തകരാറാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്നാണ് വ്യക്തമാകുന്നത്.ഹിരാകാശ കേന്ദ്രത്തിൽനിന്ന് ഇന്നു രാവിലെ 9.18ന് എസ്.എസ്.എൽ.വി വിക്ഷേപിച്ചത്. ആദ്യഘട്ടങ്ങൾ വിജയകരമായെങ്കിലും അവസാനഘട്ടത്തിൽ ബന്ധം നഷ്ടമാകുകയായിരുന്നു.
നേരത്തെ, ഉപഗ്രഹവുമായുള്ള ബന്ധം മുറിഞ്ഞിരുന്നു. പരാജയകാരണം കണ്ടെത്തിയിട്ടുണ്ടെന്നും ഒരു സമിതി ഇക്കാര്യം വിലയിരുത്തുമെന്നും ഐ.എസ്.ആർ.ഒ ട്വിറ്ററിലൂടെ അറിയിച്ചു. ഈ സമിതിയുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് എസ്.എസ്.എൽ.വി തിരിച്ചെത്തുമെന്നും ട്വീറ്റിൽ വ്യക്തമാക്കി.
Summary: Two satellites that were onboard the first flight of a new Indian Space Research Organisation rocket got placed in an unstable orbit and ISRO declares SSLV maiden mission as failure