സോഫ്റ്റ് ലാൻഡിങിനായി ചന്ദ്രയാൻ പേടകം പൂർണസജ്ജമെന്ന് ഐ.എസ്.ആർ.ഓ
|സോഫ്റ്റ് ലാൻഡിങ് പ്രക്രിയ 5.44ന് തുടങ്ങും
സോഫ്റ്റ് ലാൻഡിങിനായി ചന്ദ്രയാൻ പേടകം പൂർണസജ്ജമെന്ന് ഐ.എസ്.ആർ.ഓ. ലാൻഡർ മൊഡ്യൂൾ ഒരു നിശ്ചയിച്ച പ്രദേശത്ത് എത്തണം. അങ്ങനെ എത്തികഴിഞ്ഞാൽ മൊഡ്യൂളിന് ഒരു നിർദേശം നൽകുകയും പിന്നീട് മൊഡ്യൂൾ ഓട്ടോമാറ്റിക്കായിട്ട് നേരത്തെ ഫീഡ് ചെയ്ത് വെച്ച നിർദേശങ്ങൾക്കനുസരിച്ച് സോഫ്റ്റ് ലാൻഡിംഗ് ചെയ്യും. ഇന്ത്യൻ സമയം കൃത്യം 5.44ന് ഐ.എസ്.ആർ.ഓയുടെ ട്രാക്കിംഗ് കേന്ദ്രമായ ഇസ്‌ട്രോക്കിൽ നിന്ന് പേടകത്തിന് നിർദേശം നൽകും. പിന്നാലെ പേടകം സോഫ്റ്റ് ലാൻഡിംഗിനുള്ള തയ്യാറെടുപ്പുകൾ നടത്തും.
നാല് ഘട്ടങ്ങളിലായാണ് സോഫ്റ്റ് ലാൻഡിംഗ് ഉണ്ടാവുക. ആദ്യഘട്ടത്തിൽ വേഗത കുറച്ചു കൊണ്ടുവന്ന് 7.4 കിലോമീറ്ററിലെത്തിക്കും ആസമയത്ത് പേടകത്തിന്റെ വേഗത കിലോമീറ്ററിൽ 1200 കിലോമീറ്ററിലേക്ക് മാറും നിലവിൽ 6000 കിലോമീറ്ററാണ് പേടകത്തിന്റെ വേഗത. ആൾട്ടിട്ട്യൂഡ് ഹോൾഡ് എന്ന് അറിയപ്പെടുന്നതാണ് അടുത്ത ഘട്ടം. ഈ ഘട്ടത്തിൽ പേടകം വീണ്ടും താഴേക്ക് ഇറക്കും.
മൂന്നാം ഘട്ടത്തിൽ പേടകം ചന്ദ്രോപരിതലത്തിൽ നിന്നും ഒരു കിലോമീറ്റർ അകലത്തിലെത്തും ഈ ഘട്ടത്തിൽ പേടകം ഹോൾഡ് ചെയ്ത് നിൽക്കുകയും സെൻസറുകളുടെ നിർദേശമനുസരിച്ച് കൃത്യമായി എവിടെ ഇറങ്ങണമെന്ന് നിശ്ചയിക്കുകയും ചെയ്യും. തുടർന്നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ഈ സമയത്ത് പേടകത്തിന്റെ വേഗത ഒരു സെക്കന്റിൽ രണ്ടു മീറ്ററായിരിക്കും. എകദേശം 6.04 ഓടെ സോഫ്റ്റ് ലാൻഡിംഗ് നടക്കും.