India
സവർക്കറുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് നാണക്കേട് അമിത് ഷാ
India

"സവർക്കറുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് നാണക്കേട്" അമിത് ഷാ

Web Desk
|
15 Oct 2021 1:21 PM GMT

സവർക്കറെ വീർ സവർക്കർ എന്ന് വിശേഷിപ്പിച്ചത് രാജ്യത്തെ ജനങ്ങളാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

സവർക്കറുടെ ദേശഭക്തി പലരും ചോദ്യം ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സവർക്കറുടെ ദേശസ്നേഹം ചോദ്യം ചെയ്യുന്നത് നാണക്കേടാണെന്നും മന്ത്രി പറഞ്ഞു. " സവർക്കർ രാജ്യത്തിനായി സ്വയം സമർപ്പിക്കപ്പെട്ട ആളാണ്. ഇന്ത്യ യുവത സവർക്കറിനെപ്പറ്റി പഠിക്കേണ്ടതുണ്ട്" സവർക്കറെ വീർ സവർക്കർ എന്ന് വിശേഷിപ്പിച്ചത് രാജ്യത്തെ ജനങ്ങളാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ആന്‍ഡമാന്‍ ജയിലില്‍നിന്നു മോചിതനാവാനായി വി.ഡി.സവര്‍ക്കര്‍ ബ്രിട്ടീഷുകാരോടു മാപ്പു ചോദിച്ചത് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സവര്‍ക്കറുടെ മോചനത്തിനു ഗാന്ധിജി ശുപാര്‍ശ ചെയ്തിരുന്നു. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലിലെ എല്ലാ തടവുകാരും മോചനത്തിനായി പതിവു നടപടിക്രമമെന്ന നിലയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നാണ് രാജ്‌നാഥിന്റെ വാദം.

സവര്‍ക്കറെപ്പറ്റി ശരിയായ അറിവിന്റെ അഭാവമുണ്ടെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കറെ അടുത്തറിഞ്ഞാല്‍ ചിലരുടെ യഥാര്‍ഥ സ്വഭാവം പുറത്താകും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഗാന്ധിജിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

Related Tags :
Similar Posts