കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ വീണ്ടും ബി.ജെ.പിയിൽ
|കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഷെട്ടാർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്
ന്യൂഡല്‍ഹി: കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. വ്യാഴാഴ്ച ഉച്ചയോടെ ഡൽഹി ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഷെട്ടാർ അംഗത്വം എടുത്തത്. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ബി.ജെപിസംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്രയും ചേര്‍ന്നാണ് ജഗദീഷ് ഷെട്ടാറിനെ സ്വീകരിച്ചത്.
2023 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഷെട്ടാർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. കഴിഞ്ഞ എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
'ചില പ്രശ്നങ്ങൾ കാരണമാണ് താന്‍ കോൺഗ്രസ് പാർട്ടിയില്‍ ചേര്‍ന്നത്. പണ്ട് പാര്‍ട്ടി ഒരുപാട് ചുമതലകള്‍ എനിക്ക് തന്നിട്ടുണ്ട്. കർണാടകയിലെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും എന്നോട് ബി.ജെ.പിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. യെദ്യൂരപ്പയും വിജയേന്ദ്രയും ഞാൻ ബിജെപിയിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിച്ചിരുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന എന്ന വിശ്വാസത്തിലാണ് ഞാൻ പാർട്ടിയിൽ വീണ്ടും ചേരുന്നത്'.. ഷെട്ടാർ പറഞ്ഞു. എന്നാല്‍ ഷെട്ടാർ കാണിച്ചത് വിശ്വാസവഞ്ചനയാണെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പ്രതികരണം.