India
jagan mohan reddy
India

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി

Web Desk
|
4 Jun 2024 4:34 PM GMT

പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗൻ റെഡ്ഡി പറഞ്ഞു

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി. രാജിക്കത്ത് ഗവർണർ എസ്. അബ്‌ദുൾ നസീറിന് അയച്ചതായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി അറിയിച്ചു.

ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി (caretaker cm) തുടരാൻ ഗവർണർ ആവശ്യപ്പെട്ടേക്കും. ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതോടെ ജഗൻ മോഹൻ റെഡ്ഡി യുഗത്തിന് അന്ത്യമായിരിക്കുന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗൻ റെഡ്ഡി പറഞ്ഞു.

കോടിക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടും വൈഎസ്ആർ കോൺഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. പരാജയം അംഗീകരിച്ച ജഗൻ മോഹൻ റെഡ്ഡി ധൈര്യത്തോടെ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതിജ്ഞയെടുത്തു. പുതിയ സർക്കാരിന് ആശംസകൾ നേർന്ന റെഡ്ഡി തൻ്റെ പാർട്ടി ജനങ്ങൾക്ക് വേണ്ടി പോരാടുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Similar Posts