India
Jammu & Kashmir Special Status : Supreme Court Reserves Judgment In Article 370 Case
India

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ; ഹരജികൾ വിധി പറയാൻ മാറ്റി

Web Desk
|
5 Sep 2023 11:35 AM GMT

ആഗസ്റ്റ് അഞ്ചിനാണ് ഹരജികളിൽ വാദം തുടങ്ങിയത്. 16 ദിവസം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങൾക്കാണ് സുപ്രിംകോടതി സാക്ഷ്യംവഹിച്ചത്.

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജികളിൽ വാദം പൂർത്തിയായി. ഹരജികൾ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയാൻ മാറ്റി. ആഗസ്റ്റ് രണ്ടിനാണ് ഹരജികളിൽ വാദം തുടങ്ങിയത്. 16 ദിവസം നീണ്ട വാദമാണ് ഇന്ന് അവസാനിച്ചത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി 2019 ആഗസ്ത് അഞ്ചിനാണ് റദ്ദാക്കിയത്. സംസ്ഥാന പദവി എടുത്ത കളഞ്ഞ ശേഷം ഈ മേഖലയെ ജമ്മു ആൻഡ് കശ്മീർ, ലഡാക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന പദവി എടുത്തുകളഞ്ഞതിനെയും ഹരജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വാദം കേട്ടത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.

Similar Posts