India
സഹോദരൻ വീരമൃത്യു വരിച്ചു; സഹോദരിയുടെ കല്യാണം നടത്തി കൊടുത്ത് ജവാന്മാർ
India

സഹോദരൻ വീരമൃത്യു വരിച്ചു; സഹോദരിയുടെ കല്യാണം നടത്തി കൊടുത്ത് ജവാന്മാർ

Web Desk
|
18 Dec 2021 10:11 AM GMT

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തിനാണ് സി.ആർ.പിഎഫ് ജവാന്മാർ എത്തിയത്

വധുവിനെ വിവാഹമണ്ഡപത്തിലേക്ക് ആനയിക്കാൻ യൂനിഫോം ധരിച്ച ഒരു കൂട്ടം ജവാന്മാർ. അവളെ അനുഗ്രഹിക്കാനും സമ്മാനങ്ങൾ നൽകി യാത്രയാക്കാനും ഒരു സഹോദരന്റെ സ്ഥാനത്ത് അവർ മുന്നിൽ നിന്നു.വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിലെ കല്യാണത്തിന്റെ കാഴ്ചകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കോൺസ്റ്റബിൾ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തിനാണ് സി.ആർ.പിഎഫ് ജവാന്മാർ എത്തിയത്. സ്വന്തം സഹോദിയുടെ വിവാഹം നടക്കുമ്പോൾ മകന്റെ വിടവ് ആ വധുവിനോ കുടുംബത്തിനോ ഒരിക്കൽ പോലും തോന്നിയിരുന്നില്ല. വീരമൃത്യുവരിച്ച സഹപ്രവർത്തകനോടുള്ള ആദര സൂചകമായാണ് അദ്ദേഹത്തിന്റെ സഹോദരി ജ്യോതിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജവാന്മാർ ഉത്തർ പ്രദേശിലെ റായ്ബറേലിയേക്ക് പോയത്. സഹോദൻ ചെയ്യേണ്ട എല്ലാ ചടങ്ങുകളും അവർ മുന്നിൽ നിന്ന് നടത്തി.


വികാരപരമായാണ് ഇതിനെ കുറിച്ച് ശൈലന്ദ്ര സിങ്ങിന്റെ പിതാവ് പ്രതികരിച്ചത്. തന്റെ മകൻ ഇന്ന് ഈ ലോകത്തില്ല. എന്നാൽ സിആർപിഎഫ് ജവാൻമാരുടെ രൂപത്തിലുള്ള നിരവധി ആൺമക്കൾ സന്തോഷത്തിലും സങ്കടത്തിലും എപ്പോഴും കൂടെ നിൽക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കണ്ടു നിന്നവരുടെ കണ്ണുകൾ ഈറണിയിക്കുന്നതായിരുന്നു വിവാഹവേദിയിലെ കാഴ്ചകൾ.

Related Tags :
Similar Posts