India
എന്‍റെ ഹൃദയം വേദനിക്കുന്നു; മണിപ്പൂർ സംഭവത്തിൽ ജീക്സണ്‍ സിങ്
India

'എന്‍റെ ഹൃദയം വേദനിക്കുന്നു'; മണിപ്പൂർ സംഭവത്തിൽ ജീക്സണ്‍ സിങ്

Web Desk
|
20 July 2023 11:24 AM GMT

മണിപ്പൂരിൽ പ്രശ്ന പരിഹാരത്തിനായി സർക്കാറും അധികൃതരും നടപടി സ്വീകരിക്കണമെന്നും ജീക്സണ്‍ ട്വീറ്റ് ചെയ്തു.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ ഫുട്ബോൾ താരം ജീക്സൺ സിങ്. മണിപ്പൂരിലെ സമീപകാല സംഭവങ്ങളോർത്ത് എന്റെ ഹൃദയം വേദനിക്കുന്നുവെന്നാണ് ജീക്സന്റെ ട്വീറ്റ്. സ്‌നേഹത്തിലും ഐക്യത്തിലും സ്‌ത്രീകളോടുള്ള ആദരവിലും വേരൂന്നിയതാണ് തങ്ങളുടെ സംസ്കാരമെന്നും മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ ഈ സംസ്കാരത്തിന് പൂർണമായും വിരുദ്ധമാണെന്നും ജീക്സൺ കുറിച്ചു. മണിപ്പൂരിൽ പ്രശ്ന പരിഹാരത്തിനായി സർക്കാറും അധികൃതരും നടപടി സ്വീകരിക്കണമെന്നും സുരക്ഷിതമായൊരു ഭാവി നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാമെന്നും ജീക്സൺ ട്വീറ്റ് ചെയ്തു.

സാഫ് കപ്പ് വിജയാഘോഷ വേളയിൽ ജീക്സൺ സിങ് മെയ്തി വിഭാഗത്തിന്റെ പതാക ഉയര്‍ത്തിയത് ശ്രദ്ധേയമായിരുന്നു. പതാകയും പുതച്ച് കൊണ്ടുള്ള ജീക്സന്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്.

ജീക്സനെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഒരു അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ ഇത്തരമൊരു പതാകയുമായി എത്തിയത് ശരിയായില്ലെന്നായിരുന്നു വിമർശനം. എന്നാൽ, "ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ വേണ്ടിയല്ല ഞാൻ പതാകയുമായി എത്തിയത്. എന്റെ സംസ്ഥാനമായ മണിപ്പൂരിൽ നടക്കുന്ന പ്രശ്നങ്ങളെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി മാത്രമാണ് ശ്രമിച്ചത്" എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Similar Posts