India
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; കുതിച്ചുയർന്ന് കൽപ്പന സോറൻ, മാറിമറിഞ്ഞ് ലീഡ് നില
India

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; കുതിച്ചുയർന്ന് കൽപ്പന സോറൻ, മാറിമറിഞ്ഞ് ലീഡ് നില

Web Desk
|
23 Nov 2024 10:04 AM GMT

വോട്ടെണ്ണലിന്റെ തുടക്കം തൊട്ട് പിന്നിലായിരുന്നു കൽപ്പന

റാഞ്ചി: ട്വിസ്റ്റുകൾക്ക് പിന്നാലെ ട്വിസ്റ്റുമായി ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. അപ്രതീക്ഷിതമായി ലീഡുയർത്തിയിരിക്കുകയാണ് ഏറെ നേരം പിന്നിലായിരുന്ന ഗാണ്ഡെ സ്ഥാനാർഥിയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യയുമായ കൽപ്പന സോറൻ. 7,417 വോട്ടുകളുടെ ലീഡാണ് ഞൊടിയിടയിൽ കൽപ്പന ഉയർത്തിയിരിക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം തൊട്ടേ കൽപ്പന ഏറെ പിന്നിലായിരുന്നു എന്നാൽ അവസാന റൗണ്ടുകൾ എണ്ണിത്തുടങ്ങിയതോടെ കൽപ്പന തന്റെ ലീഡുയർത്തുകയായിരുന്നു. ജനം തെരഞ്ഞെടുത്തത് വികസനത്തിന്റെ പാതയെന്നാണ് സംസ്ഥാനത്തിൽ വിജയമുറപ്പിച്ചതിന് പിന്നാലെ കൽപ്പന പറഞ്ഞത്.

ഇതിനിടെ എക്‌സിറ്റ് പോളുകളുടെ പ്രവചനം നിലംപരിശാക്കി ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജാർഖണ്ഡിൽ വിജയമുറപ്പിച്ചിരിക്കുകയാണ് ഇൻഡ്യാ സഖ്യം.

ഹേമന്ത് സോറന്റെ കീഴിൽ മികച്ച ലീഡാണ് സംസ്ഥാനത്ത് സഖ്യത്തിന് നേടാൻ കഴിഞ്ഞിരിക്കുന്നത്.

നിലംപരിശായ അവസ്ഥയിലാണ് എൻഡിഎ. 2019ൽ 25 സീറ്റുകൾ നേടിയ ബിജെപി 22 സീറ്റുകളിലൊതുങ്ങേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്. ലീഡ് നില പ്രകാരം 58 സീറ്റുകളോളം ഇന്ത്യ സഖ്യത്തിന്റെ പക്കലാണ്.

അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാർഖണ്ഡ്. ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചർച്ചയായിരുന്നു.കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ചംപെയ് സോറൻ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയത്. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ൽ ഇത് 65.18 ആയിരുന്നു.

Similar Posts