ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്‌സ് മഹാരാഷ്ട്ര ഗവര്‍ണര്‍; പതിമൂന്ന് സംസ്ഥാനങ്ങിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം
|ഏഴ് സംസ്ഥാനങ്ങളിലുള്ളവരെ മാറ്റിനിയമിച്ചും ആറിടത്ത് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചും ഗവര്‍ണര്‍ ഉത്തരവിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് പതിമൂന്ന് സംസ്ഥാനങ്ങിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. ഏഴ് സംസ്ഥാനങ്ങളിലുള്ളവരെ മാറ്റിനിയമിച്ചും ആറിടത്ത് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചും ഗവര്‍ണര്‍ ഉത്തരവിറക്കി. റിട്ടേഡ് സുപ്രിം കോടതി ജഡ്ജി അബ്ദുല്‍ നസീര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറാകും. ബാബരി കേസില്‍ വിധി പ്രഖാപിച്ച ബെഞ്ചിലെ ഒരാളാണ് അബ്ദുല്‍ നസീര്‍. കൂടാതെ മുത്തലാഖ് കേസിലും നോട്ട് നിരോധനമുള്‍പ്പെടെയുള്ള കേസുകളിലും വിധി പറഞ്ഞ ബെഞ്ചില്‍ അദ്ദേഹമുണ്ടായിരുന്നു. മഹാരാഷ്ട്രയിലാണ് മറ്റൊരു പ്രധാനപ്പെട്ട നിയമനം നടന്നത്.
മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ഭഗത് സിംഗ് കോഷിയാരി രാജി വെച്ച ഒഴിവിലേക്കായി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്‌സിനെയാണ് പുതിയ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. സി.പി രാധാകൃഷ്ണനാണ് പുതിയ ജാര്‍ഖണ്ഡ് ഗവര്‍ണര്‍. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ ഗവര്‍ണറാകും. റിട്ടേഡ് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറാക്കും. ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ബിശ്വ ഭൂഷണ്‍ ഹരിചന്ദനെ ഛത്തീസ്ഢിലേക്ക് മാറ്റും. ഛത്തീസ്ഗഡ് ഗവര്‍ണര്‍ അനുസൂയ യുക്യെ മണിപ്പൂര്‍ ഗവര്‍ണറാകും.