India
ജാർഖണ്ഡിൽ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്: ഹേമന്ദ് സോറൻ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിട്ടേക്കും
India

ജാർഖണ്ഡിൽ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്: ഹേമന്ദ് സോറൻ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിട്ടേക്കും

Web Desk
|
5 Sep 2022 4:21 AM GMT

റായ്പുരിലെ റിസോർട്ടിൽ പാർപ്പിച്ചിരുന്ന യുപിഎ എംഎൽഎമാരെ റാഞ്ചിയിൽ തിരികെ എത്തിച്ചു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ അയോഗ്യത ഭീഷണി നേരിടുന്നതിനിടെ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഹേമന്ദ് സോറൻ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിട്ടേക്കും.

റായ്പുരിലെ റിസോർട്ടിൽ പാർപ്പിച്ചിരുന്ന യുപിഎ എംഎൽഎമാരെ റാഞ്ചിയിൽ തിരികെ എത്തിച്ചു. നിലവിൽ ഹേമന്ദ് സോറൻ സർക്കാരിന് ഭരണത്തിൽ തുടരാനുള്ള അംഗബലമുണ്ട്. ഖനന ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഹേമന്ദ് സോറനെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഗവർണറുടെ തീരുമാനം വൈകുന്ന സാഹചര്യത്തിൽ ബിജെപി അട്ടിമറി നീക്കം നടത്തിയേക്കാമെന്ന് ഭയന്നാണ് യുപിഎ എംഎൽഎമാരെ റിസോർട്ടിലേയ്ക്ക് മാറ്റിയത്.

Similar Posts