India
പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അറസ്റ്റിലായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം
India

പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് അറസ്റ്റിലായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം

Web Desk
|
25 April 2022 10:15 AM GMT

പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിനായിരുന്നു ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്

പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. അസമിലെ കൊക്രജാർ കോടതിയാണ് ജിഗ്നേഷ് മേവാനിക്ക് ജാമ്യം നൽകിയത്.

ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും അഭ്യര്‍ഥിക്കണമെന്നായിരുന്നു ജിഗ്നേഷ് മേവാനിയുടെ ട്വീറ്റ്. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടി അസം സ്വദേശി അനുപ് കുമാർ ദേ എന്നയാൾ മേവാനിക്കെതിരെ പരാതി നൽകിയെന്നാണ് പൊലീസ് ഭാഷ്യം.

അനൂപ് കുമാര്‍ ദേയുടെ പരാതിയില്‍ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്ത ജിഗ്നേഷ് മേവാനിയെ ഒരുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയായായിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജെ.എം) കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് മേവാനിയെ കൊക്രജാർ ജയിലിലേക്ക് ആദ്യം കൊണ്ടുപോയി. മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി ഞായറാഴ്ച അവസാനിച്ചതിനെത്തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Similar Posts