India
Joshimath sinking

ജോഷിമഠിലെ തകര്‍ന്ന വീടുകള്‍

India

ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം; ഇതുവരെ തകർന്നത് 723 കെട്ടിടങ്ങള്‍

Web Desk
|
11 Jan 2023 12:56 AM GMT

131 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം. ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഇതുവരെ തകർന്നത് വീടുകൾ ഉൾപ്പെടെ 723 കെട്ടിടങ്ങളാണ്. ഇതിൽ 86 കെട്ടിട്ടങ്ങൾ സുരക്ഷിതമല്ല. 131 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രദേശത്ത് വിദഗ്ധ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്.

ജോഷിമഠിൽ ഓരോ ദിവസവും കൂടുതൽ കെട്ടിട്ടങ്ങൾക്ക് വിള്ളലുകൾ കണ്ടെത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കൂടുതൽ വിള്ളലുകൾ കാണപ്പെടുന്നത്. വലിയ കാലപ്പഴക്കം ഇല്ലാത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളലുകൾ വീഴുന്നുണ്ട്. വിള്ളൽവീണതിനെ തുടർന്ന് മലാരി ഇൻ ഹോട്ടൽ പൊളിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു. ആവശ്യമായ നഷ്ടപരിഹാരം നൽകാതെ ഹോട്ടലുകളും വീടുകളും പൊളിക്കാൻ അനുവദിക്കില്ലെനാണ് പ്രദേശവാസികളുടെ നിലപാട്.

രാവിലെ ജില്ലാഭരണകൂടവുമായി ചർച്ച നടത്തിയ ശേഷമാകും തുടർ നടപടി. ജോഷിമഠിന് പിന്നാലെ തൊട്ട് അടുത്ത കർണപ്രയാഗിലും വീടുകളിൽ വിള്ളൽ വീണത് ആശങ്ക ഇരട്ടിപ്പിച്ചു. ക‌ർണപ്രയാഗ് മുനിസിപ്പാലിറ്റി പരിധിയിലെ ബഹുഗുണ നഗറില്‍ അൻപതോളം വീടുകളിലാണ് വിള്ളൽ. ബഹുഗുണ നഗർ, സിഎംപി ബന്ദ്, അപ്പർ സബ്സി മണ്ടി എന്നീ മേഖലകളിലായി 300 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.എൻ.ടി.പി.സിയുടെ തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി തുരങ്കം നി‍ർമ്മിച്ചതാണ് ജോഷിമഠിൽ ഭൗമ പ്രതസന്ധിക്ക് കാരണമെന്ന് ആരോപിച്ചു ദേശവാസികൾ ജോഷിമഠിൽ പ്രകടനം നടത്തി.

Similar Posts