ഡൽഹിയിൽ 'ന്യൂസ്‌ക്ലിക്ക്' മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്
|ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെൽ നടത്തുന്ന പരിശോധനയിൽ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
ന്യൂഡൽഹി: ഓൺലൈൻ പോർട്ടലായ 'ന്യൂസ്‌ക്ലിക്കി'ലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്. ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെല്ലിന്റെ നേതൃത്വത്തിലാണു നിരവധി പേരുടെ വസതികളിൽ പരിശോധന നടക്കുന്നത്. ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ്.
ഇന്നു പുലർച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്.
ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഇന്നു പുലർച്ചെ പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിൽ എത്തിയിരുന്നു. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുർകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
പരിശോധനയിൽ മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായാണു വിവരം. ചിലരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്.
Summary: Journalists linked to NewsClick raided by cops in Delhi, Noida, Ghaziabad