India
emergency_constitutional hathya din
India

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' ആയി ആചരിക്കാൻ കേന്ദ്രം

Web Desk
|
12 July 2024 12:59 PM GMT

അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരത ഓർമിപ്പിക്കാനാണ് പ്രഖ്യാപനമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു

ഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 'സംവിധാൻ ഹത്യ ദിവസ്' (ഭരണഘടനാ കൊലചെയ്യപ്പെട്ട ദിവസം) ആയി ആചരിക്കാൻ കേന്ദ്രം വിജ്ഞാപനം ഇറക്കി കേന്ദ്രസർക്കാർ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഭരണഘടന ഇല്ലാതായ ദിവസമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരത ഓർമിപ്പിക്കാനാണ് പ്രഖ്യാപനമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.

അടിയന്തിരാവസ്ഥകാലത്ത് കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ദിവസമായി ജൂൺ 25മാറുമെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. കഴിഞ്ഞ 10 വർഷക്കാലം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. ജൂൺ 4 മോദി മുക്ത ദിവസമായെന്നും ജയറാം രമേശ് പരിഹസിച്ചു.

ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രിയുടെ കാപട്യത്തിന്റെ മറ്റൊരു മുഖം കൂടി വ്യക്തമായന്ന് കോൺഗ്രസ് നേതാവ് . ഭരണഘടനയുടെ ഉത്ഭവം മനുസ്മൃതിയിൽ നിന്ന് അല്ലാത്തതിനാൽ സംഘപരിവാർ അതിനെ എതിർത്തെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അടിയന്തരാവസ്ഥ പരാമർശിക്കുന്ന പ്രമേയം സ്പീക്കർ അവതരിപ്പിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

Similar Posts