India
ഇന്ത്യയുടെ പേര് മാറ്റം വെറും അഭ്യൂഹം, പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുന്നു;  കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ
India

'ഇന്ത്യയുടെ പേര് മാറ്റം വെറും അഭ്യൂഹം, പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുന്നു'; കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ

Web Desk
|
6 Sep 2023 3:04 PM GMT

ഭാരതമെന്ന പേരിനോട് കോൺഗ്രസിന് അസഹിഷ്ണുതയാണെന്നും ഠാക്കൂർ ആരോപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്നത് അഭ്യൂഹം മാത്രമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ. പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഭാരതമെന്ന പേരിനോട് കോൺഗ്രസിന് അസഹിഷ്ണുതയാണെന്നും ഠാക്കൂർ ആരോപിച്ചു. ഇന്ത്യ എന്നത് ഭാരതം തന്നെയെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു.

പേര് മാറ്റവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് പേര് മാറ്റം അഭ്യൂഹം മാത്രമെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് എന്തെകിലും നിലപാടുണ്ടെകിൽ അത് കേന്ദ്രസർക്കാർ വ്യക്തമാകുമെന്നും അനുരാഗ് സിങ് ഠാക്കൂർ പറഞ്ഞു.ജി 20 ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭാ

രതം ഭരണഘടനയിൽ ഉണ്ട്. ദയവായി, അത് വായിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും രാഷ്ട്രപതി ഭാരതത്തിന് മുൻഗണന നൽകിയെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. അതേസമയം, ജി20ക്കായി തയ്യാറാക്കിയ ചെറുപുസ്തകത്തിലും 'ഭാരത്' എന്നാണ് സർക്കാർ ഉപയോഗിച്ചിരിക്കുന്നത്. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നൽകിയ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയതാണ് ഏറെ വിവാദങ്ങൾ വഴിവെച്ചത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പേര് മാറ്റാൻ നീക്കം നടക്കുന്നതും വിവരങ്ങൾ പുറത്തുവന്നിരുന്നു.എന്നാൽ പാർലമെൻറ് സമ്മേളനത്തിന്റെ അജണ്ടയിൽ മൗനം തുടരുന്ന നിലപാടാണ് സർക്കാരിന്റേത്.


Similar Posts