മദ്യനയ അഴിമതിക്കേസ്: കെ കവിത സിബിഐ കസ്റ്റഡിയില്‍
|ഏപ്രില്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് കവിതയെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ. കവിത സിബിഐ കസ്റ്റഡിയില്‍. ഏപ്രില്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് കവിതയെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം കവിതയെ സിബിഐ തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെ. കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 23 വരെ കോടതി നീട്ടിയിരുന്നു. 46കാരിയായ കവിതയുടെ ഇടക്കാല ജാമ്യ ഹര്‍ജി കോടതി തള്ളിക്കൊണ്ടായിരുന്നു ജുഡീഷ്യല്‍ കസ്റ്റഡി നീട്ടല്‍.
മാര്‍ച്ച് 15ന് അറസ്റ്റിലായ കവിത 26 മുതല്‍ തിഹാര്‍ ജയിലിലാണ്. ഡല്‍ഹി മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും ആനുകൂല്യം ലഭിക്കാന്‍ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എ.എ.പിയുടെ ഉന്നത നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായാണ് ഇ.ഡിയുടെ ആരോപണം.
ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കള്‍ക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.