India
Kamal Nath

കമല്‍നാഥ്

India

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് കമൽനാഥ് ഒഴിഞ്ഞേക്കും

Web Desk
|
5 Dec 2023 3:02 AM GMT

എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും

ഭോപ്പാല്‍: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് കമൽനാഥ് ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും.

കമൽനാഥ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണാത്തതിൽ കോൺഗ്രസ് നേതൃത്വം അസ്വസ്ഥരാണെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു.സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജെഡിയു മേധാവി നിതീഷ് കുമാർ എന്നിവരുൾപ്പെടെ ഇന്‍ഡ്യ മുന്നണിയിലെ പല നേതാക്കൾക്കെതിരെയും കമല്‍നാഥ് നടത്തിയ പരാമർശങ്ങളിൽ പാർട്ടി നേതൃത്വം അസ്വസ്ഥരാണെന്നുമാണ് റിപ്പോര്‍ട്ട്.

രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര രാവിലെ 11 മണിക്ക് കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടിയുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം മധ്യപ്രദേശിലെ പാർട്ടി നേതൃത്വം 230 സ്ഥാനാർഥികളുടെയും പ്രകടനം ചര്‍ച്ച ചെയ്യും. ഭാവിപരിപാടികളും നേതൃത്വം ചര്‍ച്ച ചെയ്യും. കമല്‍നാഥ്, മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ സിംഗ്, സുരേഷ് പച്ചൗരി എന്നിവരും യോഗത്തെ അഭിസംബോധന ചെയ്യും.കമല്‍നാഥിന്‍റെ അമിത ആത്മവിശ്വാസം,അധികാര കേന്ദീകരണ പ്രവണത, മോശം പോള്‍ മാനേജ്മെന്‍റ് ചേരിപ്പോര് നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ എന്നിവയെക്കുറിച്ച് ഇതിനോടകം തന്നെ പാര്‍ട്ടിക്കുള്ളില്‍ പിറുപിറുപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

Similar Posts