കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് ? ; രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി
|ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ സിപിഐ(എംഎല്‍) മികച്ച മുന്നേറ്റം നടത്തിയിരുന്നു
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ചൊവ്വാഴ്ച കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കനയ്യ കുമാറിന് പുറമെ ഗുജറാത്ത് എംഎല്‍എയും ദലിത് അധികര്‍ മഞ്ച് കണ്‍വീനറും ആയ ജിഗ്നേഷ് മോവാനിയും കോണ്‍ഗ്രസിലേക്കെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ രണ്ടുപേരും പ്രതികരിച്ചിട്ടില്ല.
ബിഹാറിൽ കോൺഗ്രസ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും, സഖ്യകക്ഷികളായ ആർജെഡിയും സിപിഐ(എംഎൽ)മായി താരതമ്യം ചെയ്യുമ്പോൾ കോണ്‍ഗ്രസിന്‍റെ പ്രകടനം മോശമായിരുന്നു. കോൺഗ്രസിന് മത്സരിച്ച 70 സീറ്റുകളിൽ 19 സീറ്റുകൾ മാത്രമാണ് നേടാനായത്. ആർജെഡി മത്സരിച്ച 144 സീറ്റുകളിൽ പകുതിയിലേറെയും വിജയിച്ചപ്പോൾ സിപിഐ (എംഎൽ) മത്സരിച്ച 19 സീറ്റുകളിൽ 12 എണ്ണത്തിൽ വിജയിച്ചു.
കനയ്യ കുമാറിനെയും ജിഗ്നേഷ് മേവാനിയെയും പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.