India
India
നിയമം ഉറങ്ങുമ്പോൾ ബുൾഡോസർ സംസ്കാരം തഴച്ചുവളരുന്നു: കപിൽ സിബൽ
|13 Jun 2022 1:41 PM GMT
ഞായറാഴ്ച ഉച്ചക്കാണ് ജാവേദിന്റെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം പൊളിച്ചുനീക്കിയത്. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് വീട് പൊളിച്ചത്.
ന്യൂഡൽഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് അടക്കമുള്ളവരുടെ വീടുകൾ പൊളിച്ചുമാറ്റിയതിനെതിരെ കപിൽ സിബൽ. നിയമം ഉറങ്ങുമ്പോൾ രാജ്യത്ത് ബുൾഡോസർ സംസ്കാരം തഴച്ചുവളരുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Prayagraj :
— Kapil Sibal (@KapilSibal) June 13, 2022
The culture of bulldozing thrives
while
the law SLEEPS
Desh badal raha hai
ഞായറാഴ്ച ഉച്ചക്കാണ് ജാവേദിന്റെ വീട് പ്രയാഗ് രാജ് ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം പൊളിച്ചുനീക്കിയത്. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് വീട് പൊളിച്ചത്. എന്നാൽ ജാവേദിന്റെ ഭാര്യക്ക് പാരമ്പര്യ സ്വത്തായി കിട്ടിയ വീടാണ് ഇത്. അവരുടെ പേരിലാണ് വീട്. എന്നാൽ ജാവേദിന്റെ പേരിലാണ് പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയത്. ആരുടെ പേരിലാണ് വീട് എന്നുപോലും നോക്കാതെയാണ് അനധികൃത കെട്ടിടമെന്ന പേരിൽ നോട്ടീസ് നൽകിയതെന്നും വിമർശനമുണ്ട്.