ആടിയുലഞ്ഞ് ബി.ജെ.പി; എട്ട് മന്ത്രിമാര്‍ പിന്നില്‍
|ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്നാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്
ബെംഗളൂരു: കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്നാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്. എട്ട് മന്ത്രിമാര്‍ പിന്നിലാണ്. കഴിഞ്ഞ രണ്ട് മണിക്കൂറായി 113 എന്ന മാജിക് സംഖ്യ പിന്നിട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന് പിന്നില്‍ ഈ മന്ത്രിമാര്‍
എം.ടി.ബി നാഗരാജ്- ചെറുകിട വ്യവസായ മന്ത്രി- ഹൊസ്കോട്ട് മണ്ഡലം- കോൺഗ്രസ് സ്ഥാനാർഥി ശരത് ബച്ചെ ഗൗഡയാണ് ഈ മണ്ഡത്തില്‍ ലീഡ് ചെയ്യുന്നത്
ബി.സി പാട്ടീൽ- കൃഷി മന്ത്രി- ഹിരേകേരൂർ മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉജനേശ്വര് ബസവണ്ണപ്പ ബണകറാണ് മുന്നില്‍
രമേഷ് ജാർക്കിഹോളി - ജലവിഭവ മന്ത്രി- ഗോകക്ക് മണ്ഡലം- കോൺഗ്രസ് സ്ഥാനാർഥി മഹന്തേഷ് കദാദിയാണ് ഈ മണ്ഡലത്തില്‍ മുന്നിലുള്ളത്
ശശികല ജോലെ- വനിതാ ശിശുക്ഷേമ മന്ത്രി- നിപാനി മണ്ഡലം- കോൺഗ്രസ് സ്ഥാനാർഥി കാകാസാഹെബ് പട്ടേലാണ് ലീഡ് ചെയ്യുന്നത്
കെ സുധാകർ- ആരോഗ്യ കുടുംബക്ഷേമ മന്ത്രി- ചിക്കബെല്ലാപുര മണ്ഡലം- കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രദീപ് ഈശ്വറാണ് മുന്നില്‍
വി സോമണ്ണ- പാര്‍പ്പിട വകുപ്പ്- വരുണയിലും ചാമരാജനഗറിലും പിന്നില്‍- വരുണയില്‍ സിദ്ധരാമയ്യയും ചാമരാജനഗറില്‍ പുട്ടരംഗഷെട്ടിയുമാണ് ലീഡ് ചെയ്യുന്നത്
ബി. ശ്രീരാമുലു- ഗതാഗത മന്ത്രി- ബെല്ലാരി മണ്ഡലം- കോൺഗ്രസ് സ്ഥാനാർഥി ബി നാഗേന്ദ്രയാണ് മുന്നില്‍