India
karnataka election

വോട്ട് രേഖപ്പെടുത്തിയ ശേഷം സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും

India

കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മികച്ച പോളിംഗ്

Web Desk
|
10 May 2023 8:00 AM GMT

5.2 കോടി വോട്ടർമാരുള്ള കർണ്ണാടകയിലെ 224 മണ്ഡലത്തിലേക്ക്‌ 2613 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്‌

ബെംഗളൂരു: കർണാടകയിൽ മികച്ച പോളിംഗ്. 12 മണി വരെയുള്ള കണക്കുകൾ പ്രകാരം 30 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. തീരദേശ കർണാടകയിലും കല്യാണ കർണാടകയിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2613 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. പോളിംഗ്‌ വൈകിട്ട്‌ ആറിനു അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.

5.2 കോടി വോട്ടർമാരുള്ള കർണാടകയിലെ 224 മണ്ഡലത്തിലേക്ക്‌ 2613 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്‌. ഇതിൽ 185 പേർ സ്ത്രീകളാണു. 58282 പോളിംഗ്‌ സ്റ്റേഷനുകളാണു വോട്ട്‌ ചെയ്യാനായി ഒരുക്കിയിരിക്കുന്നത്‌. ഇതിൽ 1320 പോളിംഗ്‌ സ്റ്റേഷനുകളുടെ ഉത്തരവാദിത്തം വനിതാ ഉദ്യോഗസ്ഥർക്കാണ്. രാവിലെ 7 മണിക്ക്‌ ആരംഭിക്കുന്ന പോളിംഗ്‌ വൈകിട്ട്‌ ആറിനു അവസാനിക്കും.

കനത്ത പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയപ്പോൾ 223 സീറ്റുകളിലാണ് കോൺഗ്രസ്‌ നേരിട്ട്‌ മത്സരിക്കുന്നത്. ജെ.ഡി.എസ്‌ 207 സീറ്റുകളിൽ മത്സരിക്കുന്നു. ആം ആദ്മി പാർട്ടി 209 സീറ്റുകളിലും ബി.എസ്‌.പി 133 സീറ്റുകളിലും സ്ഥാനർഥികളെ നിർത്തിയിട്ടുണ്ട്‌. സി.പി.എം നാലും സി.പി.ഐ ഏഴും എസ്‌.ഡി.പി.ഐ 16 സീറ്റുകളിലും മത്സരിക്കുന്നു.

Similar Posts