India
Complaint of spreading hate video
India

വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി; കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ കസ്റ്റഡിയിൽ

Web Desk
|
9 May 2024 4:24 PM GMT

കെ.പി.സി.സി കർണാടക മീഡിയ വിഭാഗം ചെയർമാൻ രമേശ് ബാബു നൽകിയ പരാതിയിലാണ് പൊലീസ് നടപടി

ബെംഗളൂരു: വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കർണാടക ബി.ജെ.പി ഐ.ടി സെൽ തലവൻ പ്രശാന്ത് മകനൂർ കസ്റ്റഡിയിൽ. ബെംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോക്കെതിരെ കേസെടുത്തിരുന്നു.

കേസിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ബെംഗളൂരു പൊലീസ് കഴിഞ്ഞ ദിവസം നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടി സാമൂഹിക മാധ്യമ തലവൻ അമിത് മാളവ്യ, ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. കെ.പി.സി.സി കർണാടക മീഡിയ വിഭാഗം ചെയർമാൻ രമേശ് ബാബു നൽകിയ പരാതിയിലാണ് പൊലീസ് നടപടി.


Related Tags :
Similar Posts